ലൈബ്രറി ഉദ്ഘാടനം ചെയ്തു
text_fieldsമത്രയില്‍ തുടങ്ങിയ ലൈബ്രറി ഉദ്ഘാടന ചടങ്ങിൽനിന്ന്
മത്ര: സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ മത്രയില്‍ ലൈബ്രറി സംവിധാനം ആരംഭിച്ചു.
വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലൈബ്രറി സംവിധാനം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മത്ര കെ.എം.സി.സി റാഷിദ് പൊന്നാനി ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു പറഞ്ഞു.
ബൽഖീസ് സുലൈമാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഉസ്താദ് പ്രാർഥന നിർവഹിച്ചു. ഫൈസല്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം ഷുഹൈബ് എടക്കാട് വനിതാ വിങ് ജനറൽ സെക്രട്ടറി വസീമ റഹ്മാന് കൈമാറി. കെ.എം.സി.സിവനിതാ വിങ് ജനറൽ സെക്രട്ടറി വസീമറഹ്മാൻ സ്വാഗതവും ആയിഷ അന്‍വര്‍ നന്ദിയും പറഞ്ഞു.

