Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈമയിൽ വൻകിട പൗൾട്രി...

ഹൈമയിൽ വൻകിട പൗൾട്രി ഫാം ജനുവരിയിൽ പ്രവർത്തനമാരംഭിക്കും

text_fields
bookmark_border
ഹൈമയിൽ വൻകിട പൗൾട്രി ഫാം ജനുവരിയിൽ പ്രവർത്തനമാരംഭിക്കും
cancel
camera_alt

ഉസൂൽ പൗൾട്രി ഫാമി​െൻറ ദൃശ്യം

മസ്​കത്ത്​: ഒമാൻ സർക്കാറി​െൻറ ഭക്ഷ്യസുരക്ഷ പദ്ധതികളുടെ ഭാഗമായുള്ള വൻകിട പൗൾട്രി ഫാമായ ഉസൂൽ പൗൾട്രി ജനുവരിയിൽ പ്രവർത്തനമാരംഭിക്കും. അൽ വുസ്​ത ഗവർണറേറ്റിലെ ഹൈമയിലാണ്​ കമ്പനിയുടെ പ്ലാൻറ്​. ഒമാ​െൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടകളാണ്​ ഇവിടെ ഉൽപാദിപ്പിക്കുക. 61.5 ദശലക്ഷം റിയാലാണ്​ പദ്ധതിയുടെ മുടക്കുമുതൽ. ഒമാൻ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയുടെ അനുബന്ധ കമ്പനിയായ ഒമാൻ ഫുഡ് ഇൻവെസ്​റ്റ്​മെൻറ്​ ഹോൾഡിങ് കമ്പനിയാണ് പദ്ധതിക്ക് നി​േക്ഷപമിറക്കുന്നത്.

പദ്ധതി പൂർണമായി നടപ്പാവു​േമ്പാൾ വർഷംതോറും 150 ദശലക്ഷം വിത്തു കോഴിമുട്ടകൾ ഉൽപാദിപ്പിക്കാൻ ഫാമിന് കഴിയും. 2040ഒാടെയാണ് ഇൗ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുക. ഇതോടെ ഒമാൻ വിത്തുമുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത േനടുക മാത്രമല്ല മേഖലയിലെ മറ്റു വിപണികളിൽ വിതരണം ചെയ്യാനും കഴിയും.

ഹൈമയിൽ 47 ചതുരശ്ര കി​േലാമീറ്റർ വിസ്തൃതിയിലാണ് പദ്ധതി പൂർത്തിയായി വരുന്നതെന്ന്​ ഉസൂൽ പൗൾട്രി ചെയർമാൻ മുഹമ്മദ് ബിൻ സുഹൈൽ അൽ ശൻഫാരി പറഞ്ഞു. നിലവിൽ പശ്ചിമേഷ്യയിൽ സമാനമായ പദ്ധതിയില്ല. ഒമാ​െൻറ സാമ്പത്തിക വൈവിധ്യ പദ്ധതിക്കും തൊഴിൽ മേഖലക്കും വലിയ സംഭാവന നൽകാൻ ഉസൂലിന്​ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പൗൾ​ട്രി കോംപ്ലക്​സിലെ ഒരു ഫാം ജനുവരി മധ്യത്തോടെ പൂർണമായി പ്രവർത്തനമാരംഭിക്കും. മറ്റ് മൂന്നു ഫാമുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ഘട്ടംഘട്ടമായി ഇവ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉസൂൽ പൗൾട്രി ഫാമിൽ 15 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് വിത്ത് മുട്ട ഫാമുകളും 144 ഉൽപാദന ഹാളുകളുമുള്ളതായി ജനറൽ മാനേജർ ഹാദി അൽ തൗബി പറഞ്ഞു. അന്താരാഷ്​ട്ര നിലവാരത്തിലാണ് നിർമിക്കുന്നത്.

അറവുശാല, ജലശുദ്ധീകരണ പദ്ധതി, ഉൗർജ ഉൽപാദന പദ്ധതി, സൂക്ഷിപ്പ്​ കേന്ദ്രങ്ങൾ തുടങ്ങിയവയും പദ്ധതിയിലുണ്ടാവും. മരുഭൂമിയിലാണ് പദ്ധതി ഉയർന്നുവരുന്നത്.

നാല്​ വിഭാഗങ്ങളായി തിരിച്ചാണ്​ പദ്ധതി പൂർത്തിയാകുന്നത്​. ഇതിൽ മൂന്നിടങ്ങളും മുട്ട ഉൽപാദനത്തിനാണ്​ ഉപയോഗിക്കുക. നാലാമത്തെ വിഭാഗത്തിൽ ചെറിയ രീതിയിൽ കോഴിയിറച്ചി ഉൽപാദനം ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poultry farm
News Summary - The large poultry farm in Haima will be operational in January
Next Story