Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി​നി​മ...

സി​നി​മ തി​യ​റ്റ​റു​ക​ളു​ടെ വ​രു​മാ​നം 20 ല​ക്ഷം റി​യാ​ലാ​യി വ​ർ​ധി​ച്ചു

text_fields
bookmark_border
സി​നി​മ തി​യ​റ്റ​റു​ക​ളു​ടെ വ​രു​മാ​നം 20 ല​ക്ഷം റി​യാ​ലാ​യി വ​ർ​ധി​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ സി​നി​മ തി​യ​റ്റ​റു​ക​ളു​ടെ വ​രു​മാ​നം 2021ൽ ​ര​ണ്ട് ദ​ശ​ല​ക്ഷം റി​യാ​ലെ​ന്ന്​ ക​ണ​ക്കു​ക​ൾ. ശ​രാ​ശ​രി സി​നി​മ വ​രു​മാ​നം ഏ​ക​ദേ​ശം 4,155 റി​യാ​ൽ ആ​ണ്. 2020ൽ ​ഇ​ത്​ 7,245 റി​യാ​ൽ ആ​യി​രു​ന്നു. ദേ​ശീ​യ സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​​ന്‍റെ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. സി​നി​മ​ക​ളു​ടെ​യും സി​നി​മാ​റ്റി​ക് ഷോ​ക​ളു​ടെ​യും 2021ലെ ​വ​രു​മാ​നം 19,53,000 റി​യാ​ലാ​യി​ വ​ർ​ധി​ച്ചു. മു​ൻ​വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, 7,20,000 റി​യാ​ലി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ വ​ന്ന​ത്. 2020ൽ ​ആ​കെ വ​രു​മാ​നം 12,39,000 റി​യാ​ലാ​യി​രു​ന്നു. 2020ലെ 171 ​ചി​ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2021ൽ ​തി​യ​റ്റ​റു​ക​ളി​ൽ ഏ​ക​ദേ​ശം 470 ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 8,07,000 കാ​ണി​ക​ൾ ക​ണ്ടു. സി​നി​മാ​ശാ​ല​ക​ളു​ടെ എ​ണ്ണം 2021ൽ 14 ​ആ​യി. സീ​റ്റു​ക​ളു​ടെ ആ​കെ എ​ണ്ണം 10,390 ആ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ളു​മാ​യി മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റാ​ണ്​ മു​ന്നി​ൽ. 6,200 സീ​റ്റു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. 100 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഏ​ക​ദേ​ശം 5,39,000 ആ​ളു​ക​ൾ സി​നി​മ കാ​ണു​ക​യും ചെ​യ്തു. 1,800 സീ​റ്റു​ക​ളു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. 100 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ 96,000 ആ​ളു​ക​ൾ കാ​ണു​ക​യും ചെ​യ്തു.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 690ല​ധി​കം സീ​റ്റു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. 75 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു, അ​വ 40,000 ആ​ളു​ക​ൾ ക​ണ്ടു.

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ 60 സി​നി​മ​ക​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 18,000 പ്രേ​ക്ഷ​ക​ർ സി​നി​മ കാ​ണു​ക​യും ചെ​യ്തു. 628 ആ​ണ്​ ഇ​വി​ടു​ത്തെ സീ​റ്റു​ക​ളു​ടെ എ​ണ്ണം.

Show Full Article
TAGS:cinema theaters 20 lakh Riyals 
News Summary - The income of cinema theaters increased to 20 lakh Riyals.
Next Story