ഏറ്റവും കൂടുതൽ ജനസാന്ദ്രത മസ്കത്ത് ഗവർണറേറ്റിൽ; മൊത്തം ജനസംഖ്യയിൽ ആറുശതമാനത്തിന്റെ വർധനയെന്ന് കണക്കുകൾ
text_fieldsമസ്കത്ത്: രാജ്യത്തെ മൊത്തം ജനസംഖ്യയിൽ ആറുശതമാനത്തിന്റെ വർധനയെന്ന് കണക്കുകൾ. ഈ വർഷത്തിന്റെ ആദ്യപാദ കണക്കു പ്രകാരം പ്രവാസികളുടെ എണ്ണം 11.1 ശതമാനം വർധിച്ച് 23,4,240ലുമെത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ അനുസരിച്ച് സ്വദേശി ജനസംഖ്യ 29,12,064 ആണ്.
മൊത്തം ജനസംഖ്യയുടെ (51,36,957) 56.69 ശതമാനം വരുമിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രവാസി ജനസംഖ്യ 19,90,653ഉം ഒമാനികളുടേത് 28,50,703ഉം ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒമാനികളുടെ ജനസംഖ്യയിൽ 61,361 ആളുകളുടെ എണ്ണമാണ് വർധിച്ചത്.
അഥവാ 2.12 ശതമാനത്തിന്റെ ഉയർച്ച. 2020ൽ കോവിഡിനെ തുടർന്ന് 11 ശതമാനത്തിന്റെ കുറവ് പ്രവാസി ജനസംഖ്യയിൽ അനുഭവപ്പെട്ടു. എന്നാൽ, 2022 ഒക്ടോബറിൽ രണ്ട് ദശലക്ഷം കടന്ന് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് പ്രവാസി ജനസംഖ്യ മടങ്ങിയെത്തുകയും ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള ഗവർണറേറ്റ് മസ്കത്തും വടക്കൻ ബാത്തിനയുമാണ്.
5,73,387 ഒമാനികളും (38.9 ശതമാനം), 9,00,237 പ്രവാസികളും (61.1 ശതമാനം) ഉൾപ്പെടെ സുൽത്താനേറ്റിലെ മൊത്തം ജനസംഖ്യയുടെ 28.7 ശതമാനം (14,73,624) മസ്കത്തിലാണ് താമസിക്കുന്നത്. ഈ വർഷം സെപ്റ്റംബർ വരെ ഗവർണറേറ്റിലെ ജനസംഖ്യ 2.5 ശതമാനം വർധിച്ചു. വടക്കൻ ബാത്തിനയിലെ ആകെ ജനസംഖ്യ 9,03,312 ആണ്. ഇതിൽ 5,84,627 പേർ സ്വദേശികളും 3,18,685 പ്രവാസികളുമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 7.5 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ ഗവർണറേറ്റ് ദാഖിലിയയാണ്. ഈ വർഷം സെപ്റ്റംബർ വരെ 6.8 ശതമാനത്തിന്റെ വർധനയാണ് ജനസംഖ്യയിലുണ്ടായിരിക്കുന്നത്. ആകെ 5,47,404 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 3, 90,554 ആളുകൾ ഒമാനികളാണ്. ഒമാനിലെ മൊത്തം ജനസംഖ്യയുടെ 10.65 ശതമാനമാണ് മുസന്ദത്തേത്. 35,761 ഒമാനികളും 18,463 പ്രവാസികളും ഉൾപ്പെടെ 54,224 പേരുള്ള മുസന്ദമാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഗവർണറേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

