പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
text_fieldsഒമാെൻറ പരമോന്നത സിവിലിയൻ ബഹുമതിയായ ഒമാൻ സിവിൽ ഓർഡർ (ഫസ്റ്റ് ക്ലാസ്) സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് സമ്മാനിക്കുന്നു
മസ്കത്ത്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒമാൻ സിവിൽ ഓർഡർ (ഫസ്റ്റ് ക്ലാസ്) സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു. സുൽത്താനേറ്റുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, കിരീടാവകാശികൾ, സർക്കാർ തലവൻമാർ എന്നിവർക്കാണ് ഒമാൻ സിവിൽ ഓർഡർ നൽകുന്നത്.
കഴിഞ്ഞമാസം സുൽത്താൻ ഖത്തർ സന്ദർശിച്ചപ്പോൾ ഒമാെൻറ സിവിൽ ഓർഡർ പുരസ്കാരം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും സമ്മാനിച്ചിരുന്നു.