Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ ചൂ​ട്...

ഒ​മാ​നി​ൽ ചൂ​ട് വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
ഒ​മാ​നി​ൽ ചൂ​ട് വ​ർ​ധി​ക്കു​ന്നു
cancel
Listen to this Article

മ​സ്ക​ത്ത്: രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​തി​ല​ധി​ക​വും എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സീ​ബി​ലും അ​ൽ അ​മി​റാ​ത്തി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബു​റൈ​മി, ഫ​ഹൂ​ദ്, റു​സ്താ​ഖ്, സു​മൈ​ൽ, നി​സ്​​വ, ബ​ഹ്​​ല, ആ​ദം, സൂ​ർ, മ​സീ​റ, ദു​കം എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ല്ല ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. ഏ​താ​ണ്ടെ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​വും. രാ​ത്രി​യും അ​തി​രാ​വി​ലെ​യും തെ​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യും പു​ല​ർ​ച്ചെ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman temperature
News Summary - The heat is rising in Oman
Next Story