ഒമാനിൽ ചൂട് ഉയരുന്നു....
text_fieldsചൂടിന് ശമനം തേടി പെരുന്നാൾ അവധിയിൽ വാദി ഹൊഖൈനിൽ എത്തിയവരുടെ തിരക്ക്
-അൻസാർ കരുനാഗപ്പള്ളി
മസ്കത്ത്: രാജ്യത്ത് ചൂട് വർധിച്ചുകൊണ്ടിരിക്കുന്നു. പലയിടത്തും താപനില 40 ഡിഗ്രിസെൽഷ്യസിന് മുകളിൽ എത്തി. ഒമാൻ അതിവേഗം ചൂടേറിയ സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് സൂറിലാണ്. 41.8 ഡിഗ്രിസെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. സമൈൽ 41.2, ജഅലൻ ബാനി ബു ഹസൻ 41.1, സുവൈഖ് 40.7, ബൗഷർ 40.0 ഡിഗ്രിസെൽഷ്യസും രേഖപ്പെടുത്തി. അൽ അവാബി, ഹംറ അദ് ദുരു, ബുറൈമി എന്നിവിടങ്ങളിൽ 30 ഡിഗ്രിസെൽഷ്യസിന് മുകളിലുമായിരുന്നു ചൂട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

