ചൂട് മാറ്റമില്ലാതെ തുടരുന്നു
text_fieldsകടുത്ത ചൂടിൽനിന്ന് രക്ഷതേടി ഖുറം ബീച്ചിൽ കുളിക്കാനെത്തിയവർ -വി.കെ.ഷെഫീർ
മസ്കത്ത്: രാജ്യത്ത് ചൂടിന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസവും വിവിധ ഇടങ്ങളിൽ 48 ഡിഗ്രിസെൽഷ്യസിനു മുകളിലായിരുന്നു താപനില രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഫഹൂദിലാണ്. 49.1 ഡിഗ്രിസെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
ഹംറ അദ് ദുറുഅ് (48.3), ഇബ്രി (48.0), സുനൈന (47.9), ഖുറിയാത് (47.6), ദമാ വത്തയാൻ (47.5), ബിദ്ബിദ് (47.4), റുസ്താഖ് (47.3) എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ താപനില. ഏറ്റവും കുറഞ്ഞ താപനില അനുഭപ്പെട്ടത് ധാൽകൂത്തിലാണ്-22.4 ഡിഗ്രി സെൽഷ്യസ്. ഖൈറൂൻ ഹീർതി (23.6), ഷലീം (25.1), റഅ്സുൽ ഹദ്ദ് (25.2), സൈഖ് (25.2), അൽ അഷ്ഹറ (25.3), ഹൈമ (26.4) എന്നിങ്ങനെയാണ് കുറഞ്ഞ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങൾ.

