Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദരവുകൾ കൈമാറി രാഷ്ട്രനേതാക്കൾ
text_fieldsbookmark_border
പുരസ്കാരം ഒമാൻ–ജോർഡൻ ഭരണാധികാരികൾ കൈമാറിയപ്പോൾ
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജോർഡൻ സന്ദർശനത്തിനിടെ പരസ്പരം ആദരവുകൾ കൈമാറി രാഷ്ട്രനേതാക്കൾ.
അമ്മാനിലെ ബാസ്മാൻ കൊട്ടാരത്തിൽ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന് ഏറ്റവും ഉയർന്ന മെഡലായ ഓർഡർ ഓഫ് അൽ സഈദാണ് സുൽത്താൻ സമ്മാനിച്ചത്. രാജാവിനെ അഭിനന്ദിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ മാനിച്ചുമാണ് പുരസ്കാരം നൽകിയത്.
രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന ജോർഡനിലെ പരമോന്നത സിവിലിയൻ മെഡൽ ആയ ‘ഓർഡർ ഓഫ് അൽ ഹുസൈൻ ബിൻ അലി’ പുരസ്കാരമാണ് സുൽത്താന് രാജാവ് അബ്ദുല്ല രണ്ടാമൻ സമ്മാനിച്ചത്.
Next Story

