ഗ്രാൻഡ് ഹൈപർ മാർക്കറ്റ് അൽ ഹൈലിൽ തുറന്നു
text_fieldsഗ്രാൻഡ് ഹൈപർ മാർക്കറ്റ് മസ്കത്തിലെ അൽ ഹൈലിൽ ഷെയ്ഖ് ഇബ്രാഹീം ബിൻ യഹ്യ അൽ റവാഹിയും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ചേർന്ന്
ഉദ്ഘാടനം ചെയ്യുന്നു
ഒമാൻ: രാജ്യത്തെ പ്രമുഖ വ്യാപാരശൃംഖലയായ ഗ്രാൻഡ് ഹൈപർ മാർക്കറ്റിെൻറ 76ാമത് ശാഖ മസ്കത്തിെലെ അൽ ഹൈലിൽ തുറന്നു.
ഷെയ്ഖ് ഇബ്രാഹീം ബിൻ യഹ്യ അൽ റവാഹിയും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. റീജനൽ ഡയറക്ടർ അബ്ദുൽ ഗഫൂർ കൊടപ്പനക്കൽ, സൗദി റീജനൽ ഡയറക്ടർ മുഹമ്മദ് ജാബിർ, ഓപറേഷൻ മാനേജർ ഇബ്രാഹീം, ഫിനാൻസ് മാനേജർ ജോർജ് മാത്യു, പർചെയ്സ് മാനേജർ ഷറഫത്തലി തുടങ്ങിയർ പങ്കടുത്തു.
എല്ലാ ആഘോഷങ്ങളേയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഷോപിങ് അനുഭവമാണ് ഗ്രാൻഡ് ഹൈപർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ഓഫറുകളും വിലക്കിഴിവുമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

