നവചേതന സുഹാർ ഡാൻസ് ഉത്സവ് ‘ഗ്രാൻഡ് ഫിനാലെ’ അരങ്ങേറി
text_fieldsസുഹാർ ഒമാനി വിമൻസ് ഹാളിൽ നടന്ന നവചേതന സുഹാർ ഡാൻസ് ഉത്സവിന്റെ ഉദ്ഘാടന
ചടങ്ങിൽനിന്ന്
സുഹാർ: നൃത്തത്തിന്റെയും കഴിവുകളുടെയും ഊർജ്ജസ്വലമായ മത്സരത്തിൽ150ഓളംപേർ നിറഞ്ഞാടിയ ഡാൻസ് ഉത്സവ് സീസൺ -3 ഗ്രാൻഡ് ഫിനാലെക്ക് തിരശീല വീണു. സുഹാർ ഒമാനി വിമൻസ് ഹാളിൽ രാവിലെ 10.30ന് ആരംഭിച്ച പരിപാടി രാത്രി 11നാണ് അവസാനിച്ചത്.
നവചേതന സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവിന്റെ മൂന്നാം പതിപ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രസിഡന്റ് ലിജു ബാലകൃഷ്ണൻ, മുതിർന്ന അംഗങ്ങളായ കണ്ണൻ നമ്പ്യാർ, വിനോദ് മറ്റം, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രവീൺ നായർ, സുനിത ഹരി, അനീഷ് രാജൻ എന്നിവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.ഖാമിസ് മുഹമ്മദ് അൽ ഹാർത്തി, മുഹമ്മദ് അൽ ഖൈതി, ബദർ അൽ സമ റീജിയനൽ ഹെഡ് മനോജ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടല, കെ.ആർ.പി വള്ളിക്കുന്നം, റഫീഖ് പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു. വിനോദ് നായർ സ്വാഗതം പറഞ്ഞു.
കഴിഞ്ഞ മാസം നാലിന് സുഹാറിലെ ലുലു ഹാളിൽ നടന്ന ഓഡിഷനുകളിലൂടെ സിനിമാറ്റിക്, നാടോടി നൃത്ത വിഭാഗങ്ങളിലേക്ക് വിവിധ പ്രായ വിഭാഗങ്ങളിലായി തെരഞ്ഞെടുത്ത ഫൈനലിസ്റ്റുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്.നൃത്ത-സിനിമാ കലാകാരി പാരീസ് ലക്ഷ്മി, ഡാൻസിങ് സ്റ്റാർ അഭി, സംഗീതാപ്രവീൺ എന്നിവർ മുഖ്യ വിധികർത്താക്കളായിരിന്നു. പരീസ് ലക്ഷ്മിയും അഭിയും വേദിയിൽ അവതരിപ്പിച്ച നൃത്തം കാണികളിൽ ആവേശം നിറച്ചു.ഫറ, അനിഖ, പ്രവീൺ, എന്നിവർ അവതാരകരായി. പരിപാടിയിൽ പ്രവേശനം സൗജന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

