ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ നിന്ന്
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണം പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനജ് അബ്ദുൽ മജീദ് തുടങ്ങിയവരും ഉപഹാര സമർപ്പണത്തിൽ പങ്കാളികളായി.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദ്യാർഥികൾക്ക് പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം തുടങ്ങിയവർ ആശംസ നേർന്നു.

