ഭക്ഷ്യസുരക്ഷ ലാബ് ആരംഭിച്ചു
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാരംഭിച്ച ഭക്ഷ്യസുരക്ഷ ലാബിൽനിന്ന്
മസ്കത്ത്: ഒമാനിലെ കാർഷിക-ഭക്ഷ്യസുരക്ഷ മേഖലയിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഭക്ഷ്യസുരക്ഷ ലാബിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കമായി. കാർഷിക-ഫിഷറീസ് മന്ത്രാലയം ഒമാൻ വിഷൻ-2040 ഇംപ്ലിമെേന്റഷൻ ഫോളോഅപ് യൂനിറ്റിെൻറ പിന്തുണയോടെയാണ് പരിപാടി നടത്തുന്നത്.
ഒമാനിലേക്ക് നിക്ഷേപം ആകർഷിക്കുകയും വിദേശ മാർക്കറ്റുകളിലേക്കുള്ള കയറ്റുമതിക്ക് പിന്തുണ നൽകുകയും ലക്ഷ്യമിട്ടാണ് നാലാഴ്ചത്തെ ലാബ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷ മേഖലയിലെ സർക്കാർ, സ്വകാര്യ മേഖല പ്രതിനിധികളും വിദഗ്ധരും അക്കാദമീഷ്യന്മാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷ മേഖലയിൽ തന്ത്രപ്രധാനമായ നിക്ഷേപ പദ്ധതിക്ക് രൂപം നൽകുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ഇതിന് രൂപം നൽകുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

