ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദർശനം സമാപിച്ചു
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫുഡ് എക്സ്പോയിൽനിന്ന്
മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒമാൻ (എഫ്.എച്ച്.ഒ) ത്രിദിന പ്രദർശനത്തിന് സമാപനമായി. പുതിയ രുചിവൈവിധ്യങ്ങൾ തേടി ആയിരക്കണക്കിനു പേരാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെ എത്തിയത്. ഭക്ഷണം, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും പുതിയ കാര്യങ്ങൾ തുടങ്ങിയവയായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. തുർക്കി, പാകിസ്താൻ, ഇന്ത്യ, പോളണ്ട്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്റ്റാളുകളായിരുന്നു മേളയിലുണ്ടായിരുന്നത്. വിവിധ രൂചിക്കൂട്ടിലും വ്യത്യസ്ത രൂപത്തിലും അണിയിച്ചൊരുക്കുന്ന കാപ്പി മേളയുടെ സവിശേഷതകളിലൊന്നായിരുന്നു.
നിരവധി ആളുകളാണ് ഇത്തരത്തിലുള്ള ചുടുകാപ്പി രുചിച്ചുനോക്കാനായെത്തിയത്. എക്സിബിഷനിൽ 10 രാജ്യങ്ങളിൽനിന്നുള്ള 150 പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

