റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ജനന പെരുന്നാളിന് കൊടിയേറി
text_fieldsറൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ജനന
പെരുന്നാളിന് കൊടിയേറ്റുന്നു
മസ്കത്ത്: ദൈവമാതാവിന്റെ ജനന പെരുന്നാളിന് റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കൊടിയേറി.
സെപ്റ്റംബര്‍ ഏഴ് വരെ വിശുദ്ധ കുര്‍ബാനയും ആശീര്‍വാദവും, പ്രത്യേക പ്രാർഥന എന്നിവ ഉണ്ടാകും.
ഇന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ശ്രദ്ധ പെരുന്നാളും പരിശുദ്ധ സഭക്കും ഇടവകക്കുമായി പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും. തിങ്കളാഴ്ച മുഴുവന്‍ ലോകത്തിന് വേണ്ടിയും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനുമുള്ള പ്രാർഥനയും നടക്കും.
ചൊവ്വാഴ്ച രോഗികള്‍ക്കും ക്ലേശം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രാർഥനയും ബുധനാഴ്ച സന്താനസൗഭാഗ്യത്തിനും കുടുംബനവീകരണത്തിനുമുള്ള പ്രാർഥനയും വ്യാഴാഴ്ച ശിശുക്കള്‍, യുവതീയുവാക്കള്‍, വൃദ്ധജനങ്ങള്‍, വിധവകള്‍, അനാഥര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള പ്രാർഥനയും ഉണ്ടാകും. സെപ്റ്റംബര്‍ അഞ്ചിന് എല്ലാ ആചാര്യന്മാര്ക്കും വേണ്ടിയുള്ള പ്രാർഥനയും ആറിന് ജോലിക്കായി അലയുന്നവര്‍ക്കും ജോലിഭാരം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും വേണ്ടിയുള്ള പ്രാർഥനയും ഏഴിന് ഇടവകയിലെ മുഴുവന്‍ ജനത്തിനും വേണ്ടിയും ഉള്ള പ്രാർഥനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫാ. റിനോ അനിക്കല്, ഫാ. ഏലിയാസ് കണ്ടോത്രക്കല് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

