Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ആദ്യത്തെ...

ഒമാനിൽ ആദ്യത്തെ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച തുറക്കും

text_fields
bookmark_border
ഒമാനിൽ ആദ്യത്തെ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച തുറക്കും
cancel
camera_alt

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വളപ്പിൽ ഉദ്ഘാടനത്തിന് സജ്ജമായ ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധന കേന്ദ്രം

മസ്കത്ത്: സുൽത്താനേറ്റിലെ വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സുൽത്താനേറ്റിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രത്തിനുള്ള അംഗീകാര നടപടികൾ റോയൽ ഒമാൻ പൊലീസ് പൂർത്തിയാക്കി. വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ്-കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ പുറപ്പെടുവിച്ച തീരുമാന നമ്പർ 88/2024 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജൂൺ 16 ന് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വളപ്പിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കും. പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക, രാജ്യത്തുടനീളം വാഹന പരിശോധനാ സൗകര്യങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യത്യസ്ത സമയങ്ങളിൽ കൂടുതൽ സേവന ദാതാക്കളിലൂടെ പരിശോധനാ സൗകര്യം ലഭ്യമാകുന്നത് വാഹന ഉടമകൾക്ക് ആശ്വാസമാകും. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംരംഭം. സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുന്നതിലൂടെ, കാത്തിരിപ്പ് സമയം കുറക്കാനും പരിശോധനകൾ കൂടുതൽ എളുപ്പമാക്കാനും സാധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു. അതോടൊപ്പം, അംഗീകൃത നിബന്ധനകൾക്ക് അനുസൃതമായി വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആർ.ഒ.പി ഉറപ്പുവരുത്തുകയും ചെയ്യും. ഭാവിയിൽ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകാൻ ഈ പദ്ധതി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - The first private vehicle inspection center in Oman will open on Tuesday
Next Story