നൂർ ഗസൽ നറുക്കെടുപ്പിന്റെ ഒന്നാംഘട്ടം നടന്നു
text_fieldsനൂർ ഗസൽ നറുക്കെടുപ്പിന്റെ ഒന്നാംഘട്ടം മുസന്നയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്നപ്പോൾ
മസ്കത്ത്: നൂർ ഗസൽ നറുക്കെടുപ്പിന്റെ ഒന്നാംഘട്ടം മുസന്നയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ മുസന്ന ബലദിയ്യ അസി.ഡയറക്ടർ ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ മൊസ്ലേഹി നിർവഹിച്ചു. ചടങ്ങിൽ മുസന്ന ബലദിയ്യ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് വിഭാഗം മേധാവി ഖാലിദ് ബിൻ സാലിഹ് ബിൻ അബ്ദുല്ല അൽ സൽമാനി, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുസന്ന ജനറൽ മാനേജർ കാർത്തിക്, മാനേജർ ഫൈസൽ, നൂർ ഗസൽ ചെയർമാൻ അബ്ദുല്ല റാഷീദ് ഹാഷിൽ അൽ - അവാദി , മാനേജിങ് ഡയറക്ടർ പി.ബി. സലിം , എക്സി. ഡയറക്ടർ ഹസ്ലിൻ സലീം, സെയിൽസ് മാനേജർ പി.കെ. അസിം എന്നിവർ പങ്കെടുത്തു.
ഒമാനിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും ഓരോ രണ്ട് റിയാൽ നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്നതോടൊപ്പം ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനവാരവും മെഗാ സമ്മാനങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബർ പത്തിനും നടക്കും. ആപ്പിൾ ഐഫോൺ, ടെലിവിഷൻ തുടങ്ങിയവയാണ് മെഗാസമ്മാനമായി നൽകുന്നത്. കൂടാതെ രണ്ടു റിയാലിന് നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഉറപ്പായിട്ടുള്ള സമ്മാനവും ലഭിക്കും. ഒക്ടോബർ ആറുവരെയായിരിക്കും ഈ ഓഫർ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

