ആദം-ഹൈമ റോഡ് വികസനം ജൂണിൽ പൂർത്തിയാകും
text_fieldsനിർമാണം പൂർത്തിയായ ആദം-ഹൈമ റോഡിെൻറ ഭാഗം
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലേക്കുള്ള ഗതാഗത സംവിധാനം സുഖകരമാക്കുന്നതിന് സഹായകമാകുന്ന 317കിലോമീററർ നീളത്തിൽ നടക്കുന്ന ആദം-ഹൈമ റോഡ് വികസനം ജൂണിൽ പൂർത്തിയാകും. ഗതാഗത, വാർത്തവിതരണ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ നടക്കുന്ന ആദം-ഹൈമ-തുംറൈത്ത് റോഡിെൻറ ആദം-ഹൈമ സെക്ഷെൻറ നിർമാണമാണമാണ് പൂർത്തിയാകുന്നത്.
ദഖ്ലിയ ഗവർണറേറ്റിലെ വിലായത് ആദം മുതൽ അൽ വുസ്ത്വ ഗവർണറേറ്റിലെ വിലായത് ഹൈമ വരെയാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. മൊത്തും പദ്ധതിയുടെ രണ്ടുഘട്ടങ്ങൾ ഇതിൽ ഉൾപ്പെടും. 717.5കി.മി നീളമുള്ള ആദം-ഹൈമ-തുംറൈത്ത് റോഡ് പദ്ധതി സുൽത്താനേറ്റിലെ ഏറ്റവും വലിയ റോഡ് മാർഗമാണ്. സാമ്പത്തിക ടൂറിസം മേഖലയിൽ പ്രദേശത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ റോഡ് വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുകം ഇക്കണോമിക് സോണിനും എണ്ണപ്പാടങ്ങൾക്കും സഹായമാകുന്ന പദ്ധതിയാണിത്.
നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണെന്നും പദ്ധതി പൂർണതയിലേക്ക് അടുക്കുകയാണെന്നും അൽ വുസ്ത്വ റോഡ് ഗതാഗത വകുപ്പ് ഡയറക്ടർ സലീം ബിൻ ഹമദ് അൽ ജുനൈബി പറഞ്ഞു. ആദം-ഹൈമ-തുംറൈത്ത് റോഡിെൻറ 280കിലോമീറ്റർ ഭാഗം നിലവിൽ ഗതാഗതത്തിന് തുറന്നിട്ടുണ്ടെന്നും ഇൗ മാസംതന്നെ 20കി.മി കൂടി ഗതാഗത യോഗ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ഇവയുടെ ടെൻഡർ നൽകി. മൂന്നാം ഘട്ടത്തിൽ വിലായത് ഹൈമ മുതൽ വിലായത് മഖ്ഷാൻ വരെയും നാലം ഘട്ടത്തിൽ മഖ്ഷാൻ മുതൽ ദോഖ വരെയും അഞ്ചാം ഘട്ടത്തിൽ ദോഖ മുതൽ തുംറൈത് വരെയുമാണ് റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

