ഒപ്പം ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsഔർ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മസ്കത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണഘോഷം
മസ്കത്ത്: ഔർ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മസ്കത്ത് (ഒപ്പം) ഒന്നാം വാർഷികവും ഓണാഘോഷവും വാദികബീർ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്നു. രക്ഷാധികാരി സന്തോഷ് പള്ളിക്കൻ തിരിതെളിയിച്ച് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ബിജു പരുമല പരിപാടിയുടെ അവതാരകനായി.
പ്രോഗ്രാം കൺവീനർ സഞ്ജിത്, കോ-കൺവീനർ റോബിൻ, കലാപരിപാടിയുടെ കോഓർഡിനേറ്റർ അനീഷ് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. അത്തപൂക്കളത്തിന്റെയും താലപ്പൊലിയുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ മാവേലിയെ വരവേറ്റ് വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി.
കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ ഏവരെയും ആകർഷിക്കുന്നതായി. പഠനരംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട, ജോയിന്റ് ട്രഷറർ രാജൻ പിള്ള, കമ്മിറ്റി അംഗങ്ങളായ സിബി വർഗീസ്, രാജേഷ്, ദീപു, അനീഷ് മല്ലപ്പള്ളി, രാകേഷ്, പ്രസാദ്, എബി, . അജീഷ്, അനിൽ, അനീഷ് മൈലപ്ര, ജോ ജോൺ, മാത്യു മെഴുവേലി, മോൻസി, ഷിബു, ഷിജു കടവിൽ, ശ്രീകുമാർ, വിജു തോമസ്, വിഷ്ണു ആനി, ശ്രീമതി. ജിഷ, സിന്ധു, നിസ, തുഷാര, രേണു എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജയൻ സ്വാഗതവും ട്രഷറർ ഉണ്ണി മോഹൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

