വാണിജ്യ കേന്ദ്രത്തിലെ തീപിടിത്തം; ഒരാൾ പിടിയിൽ
text_fieldsസമായിൽ വാണിജ്യ കേന്ദ്രത്തിന് തീപിടിച്ചപ്പോൾ
മസ്കത്ത്: സമായിൽ വാണിജ്യ കേന്ദ്രത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തെ തുടർന്ന് നിരവധി പേര് കെട്ടിടത്തിനകത്ത് കുടുങ്ങുകയും ചിലര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് തീവെച്ചയാളെ പിടികൂടിയത്.
സിവില് ഡിഫന്സ് ആൻഡ് ആംബുലന്സ് അതോറിറ്റിയിലെ അഗ്നിശമനസേന അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകുകയും അപകടത്തില്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങൾ കത്തിനശിക്കുകയും നിരവധി സാധനങ്ങൾക്ക് കേടുപാട് വരുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

