സലാലയില്‍ എന്‍.എസ്.എസ് ഭക്ഷ്യമേള ചാരിറ്റി ആവശ്യാര്‍ഥമാണ് മേള സംഘടിപ്പിച്ചത്
text_fieldsഎന്‍.എസ്.എസ് സലാലയില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ
പങ്കെടുത്തവർ
സലാല: നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) ഇന്ത്യന്‍ സോഷ്യല്‍ ക്ലബുമായി ചേര്‍ന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചു. ക്ലബ് മൈതാനിയില്‍ ഒരുക്കിയ മേളയില്‍ വിവിധ സ്റ്റാളുകളിലായി കേരളീയ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ചാരിറ്റി ആവശ്യാര്‍ഥമാണ് മേള സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ശ്രീജി നായര്‍ പറഞ്ഞു. വിവിധ സംഘടന നേതാക്കള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ഭക്ഷ്യമേള ആസ്വദിക്കാനെത്തി.
അങ്ങാടി രുചിക്കൂട്ട്, കലവറ, മലബാര്‍ തട്ടുകട, കുട്ടനാടന്‍ കായലോരം, കുതിരാന്‍ തട്ടുകട എന്നീ പേരുകളിലാണ് വിവിധ നാടന്‍ ഭക്ഷണങ്ങള്‍ ഒരുക്കിയത്. വീടുകളില്‍ തയാറാക്കിയ ഭക്ഷണങ്ങളായിരുന്നു ഏറെയും. മിതമായ നിരക്കാണ് ഈടാക്കിയിരുന്നത്. വിവിധ കലാപരിപാടികളും നടന്നു. ശ്രീജി നായർ, സായിറാം, ഗോപൻ അയിരൂർ, കെ.എം. സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.