സമാഇലിൽ ഫാക്ടറിക്ക് തീ പിടിച്ചു
text_fieldsസമാഇലിൽ ഫാക്ടറിക്ക് തീ പിടിച്ചത് അഗ്നിശമന
സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഫാക്ടറിക്ക് തീ പിടിച്ചു. സമാഇൽ വിലായത്തിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മണിക്കൂറുകള്‍ സമയമെടുത്ത് മസ്കത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് സിവില്‍ ഡിഫന്‍സ് അഗ്നിശമന സേന യൂനിറ്റുകളെത്തി വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഫാക്ടറിക്കാണ് തീ പിടിച്ചത്. പ്രദേശത്ത് വലിയ ഉയരത്തിൽ തീയും പുകയും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

