പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsമസ്കത്ത്: പ്രാവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മത്രയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നയാളും പ്രശസ്ത സംഗീതജ്ഞനുമായ തലശ്ശേരി മാളിയേക്കൽ ജലീലിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി-50) ആണ് മരിച്ചത്. മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഏകദേശം മൂന്നാഴ്ച്ചയോളം ഒമാനിലെ ഖൗല ആശുപത്രിയിലായിരുന്ന ഷാജിയെ, മാർച്ച് 31ന് രാത്രിയാണ് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. മാതാവ്: ആയിശാ ജലീൽ. ഭാര്യ: രേഷ്മാ ഷേഖ്. മക്കൾ: റൈഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ: ലാമിയാ റജീസ്, റമീൻ ജലീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

