Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദ എസ്കേപ്’ പരിപാടി 16ന്

text_fields
bookmark_border
news
cancel

മസ്‌കത്ത്: ഒമാനിലെ സംരംഭകരെയും കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖരെയും അണിനിരത്തുന്ന ‘ദ എസ്കേപ്’ സംഗമം ഒക്ടോബർ 16ന് അൽ ഖുവൈർ ഇന്റർസിറ്റി ഹോട്ടലിൽ നടക്കും.

ഒമാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് നേതാക്കൾ, സംരംഭകർ, നിക്ഷേപകർ, പ്രഫഷനലുകൾ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘സിതാരോം കി മെഹ്ഫിലിൽ റാസ- ബീഗം അവതരിപ്പിക്കുന്ന ഗസൽ സംഗീതവിരുന്ന് അരങ്ങേറും.

തുടർന്ന് ഇർഫാൻ-ജാവേദ് അസ്‍ലം അവതരിപ്പിക്കുന്ന മെഹ്ഫിലെ സമയും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും. സംഗീത പരിപാടികൾക്കൊപ്പം പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ്, നെറ്റ്‌വർക്കിങ്, സൗഹൃദ സംഗമം, വിരുന്ന് തുടങ്ങിയവയും സായാഹ്ന പരിപാടിയുടെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ഷജിത്ത്, ആരിഫ്, നവാസ്, ഷൈറ, സാബിർ, റിയാസ് മുഹമ്മദ്, നജീബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Escape' program on 16th
Next Story