ഉപപ്രധാനമന്ത്രി എസ്.എ.എഫ് പരിശീലന റെജിമെന്റ് സന്ദർശിച്ചു
text_fieldsപ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ് സുൽത്താൻ സായുധസേന പരിശീലന റെജിമെന്റ് സന്ദർശിച്ചപ്പോ
മസ്കത്ത്: പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ് സുൽത്താൻ സായുധസേന (എസ്.എ.എഫ്) പരിശീലന റെജിമെന്റ് സന്ദർശിച്ചു. റെജിമെന്റ് ആസ്ഥാനത്തെത്തിയ ഉപപ്രധാനമന്ത്രിയെ റോയൽ ആർമി ഒമാൻ (ആർ.എ.ഒ) കമാൻഡർ മേജർ ജനറൽ മത്തർ സലിം അൽ ബലൂഷിയും അക്കാദമി കമാൻഡന്റ് ബ്രിഗേഡിയർ സെയ്ദ് അൽ ഹബ്സിയും ചേർന്ന് സ്വീകരിച്ചു. റെജിമെന്റ്, അതിലെ ഉപകരണങ്ങളും സൈനിക പരിശീലന സംവിധാനത്തെയും പദ്ധതികളെയുംകുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഗാലയിലെ ഷൂട്ടിങ് റേഞ്ചും സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

