ഒമാനിലെ പ്രതിദിന കോവിഡ് രോഗികൾ 1000 കടന്നു
text_fieldsഒമാനിലെ കൊറിയൻ അംബാസഡറുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ്
അൽ സഇൗദി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മാസങ്ങളുടെ ഇടവേളക്കുശേഷം നൂറ് കടന്നു. 1173 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,58,056 ആയി. 454 പേർക്കുകൂടി രോഗം ഭേദമായി. 1,58,056 പേരാണ് ഇതുവരെ രോഗമുക്തരായത്. ഏഴു പേർകൂടി മരിച്ചതോടെ ആകെ മരണപ്പെട്ടവർ 1669 ആയി. 88 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 507 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 154 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 610 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-194, ബോഷർ-181, സീബ്-150, മത്ര-53, അമിറാത്ത്-27, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റുകളിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള ദോഫാർ ഗവർണറേറ്റിലെ 122 പുതിയ രോഗികളിൽ 116 പേരും സലാലയിലാണുള്ളത്.
ദാഖിലിയ -109, വടക്കൻ ബാത്തിന-86, തെക്കൻ ബാത്തിന-66, ദാഹിറ-53, വടക്കൻ ശർഖിയ-52, തെക്കൻ ശർഖിയ-34, ബുറൈമി-24, അൽ വുസ്ത-11, മുസന്ദം -ആറ് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം. അതിനിടെ, കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ ഒമാൻ ശ്രമംതുടരുകയാണ്. കൊറിയൻ നിർമാതാക്കളിൽനിന്ന് ആസ്ട്രസെനക വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ ഒമാനിലെ ദക്ഷിണ കൊറിയൻ അംബാസഡറുമായി. നടത്തിയ കൂടിക്കാഴ്ചയിൽ ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ചർച്ച ചെയ്തു. മഹാമാരിയുടെ നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

