Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​കം തു​റ​മു​ഖ​ത്ത്​...

ദു​കം തു​റ​മു​ഖ​ത്ത്​ ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി

text_fields
bookmark_border
ദു​കം തു​റ​മു​ഖ​ത്ത്​ ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി
cancel
camera_alt

ദു​കം തു​റ​മു​ഖ​ത്ത്​ പൂ​ർ​ത്തി​യാ​യ ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ

മ​സ്​​ക​ത്ത്​: ദു​കം തു​റ​മു​ഖ​ത്ത്​ പു​തു​താ​യി നി​ർ​മി​ച്ച ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ദു​കം തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ക​ളു​ടെ ക​യ​റ്റി​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​സ്​​റ്റം​സ്​ സെ​ൻ​റ​ർ സ​ഹാ​യ​ക​ര​മാ​കും. ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ദു​കം തു​റ​മു​ഖം അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി.

തു​റ​മു​ഖ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ക​സ്​​റ്റം​സ്​ സെ​ൻ​റ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല ഒാ​പ​റേ​ഷ​ൻ​സ്​^​ഇ​ൻ ചാ​ർ​ജ്​ യാ​ഹ്യാ ബി​ൻ ഖാ​മി​സ്​ അ​ൽ സ​ദ്​​ജാ​ലി പ​റ​ഞ്ഞു. ക​യ​റ്റി​റ​ക്കു​മ​തി സൗ​ക​ര്യ​ങ്ങ​ളു​ടെ ഭാ​വി​യി​ലെ വി​ക​സ​ന​വും ബ​യാ​ൻ ക​മ്പ്യൂ​ട്ട​ർ ക്ലി​യ​റ​ൻ​സ്​ സം​വി​ധാ​ന​വു​മാ​യു​ള്ള ക​ണ​ക്​​ടി​വി​റ്റി​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള നി​രീ​ക്ഷ​ണ ട​വ​റി​െ​ൻ​റ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. തു​റ​മു​ഖം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ നി​രീ​ക്ഷ​ണ ട​വ​ർ പൂ​ർ​ണ സ​ജ്ജ​മാ​യ​താ​യി ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ലാ അ​തോ​റി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Customs Center
Next Story