ക്രൂസ് കപ്പൽ എത്തി: തീരംതൊടാനാവാതെ സഞ്ചാരികൾ
text_fieldsകഴിഞ്ഞ ദിവസം മത്ര തീരത്ത് സഞ്ചാരികളുമായെത്തിയ ആഡംബര കപ്പൽ -അൻസാർ കരുനാഗപ്പള്ളി
മത്ര: ശൈത്യകാല ടൂറിസം ലക്ഷ്യമാക്കി ഷെഡ്യൂൾ ചെയ്ത ക്രൂസ് കപ്പൽ എത്തിയെങ്കിലും തീരംതൊടാനാവാതെ സഞ്ചാരികൾ. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് സഞ്ചാരികൾക്ക് തങ്ങളുടെ ഇഷ്ട കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാതെ വന്നത്. കഴിഞ്ഞ ദിവസം മത്ര തീരത്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുമായി യുറോപ്പ വലേറ്റ എന്ന ആഡംബര കപ്പൽ എത്തിയിരുന്നു. എന്നാൽ, യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാലാണ് സഞ്ചാരികളെ പുറത്തിറങ്ങുന്നതിൽ വിലക്കിയതെന്ന് കരുതുന്നു.
സീസണ് കൊഴുക്കേണ്ട സമയമെത്തിയിട്ടും സഞ്ചാരികള്‍ കാര്യമായി എത്താത്തതിനാൽ ടൂറിസം രംഗം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും നിശ്ചലമായി കിടക്കുകയാണ്. വളരെ പ്രതീക്ഷയോടെ നോക്കിയിരുന്ന സീസണ് കാര്യമായ ഗുണമില്ലാതെ കടന്നുപോവുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
2021-22 സീസണിെൻറ തുടക്കത്തിൽതന്നെ വിനോദസഞ്ചാരികളുമായുള്ള ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തും സലാലയിലും മത്രയിലും എത്തിയിരുന്നു. ഒന്നരവർഷത്തിലധികമായി ഉറങ്ങിക്കിടക്കുകയായിരുന്ന വ്യാപാര മേഖലക്ക് ഉണർവ് പകരുന്നതായിരുന്നു ആഡംബര കപ്പലുകളുടെ വരവ്. വിനോദസഞ്ചാര മേഖലയിൽ അനുകൂലമായ സാഹചര്യം ആയിക്കൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് വീണ്ടും വില്ലനായെത്തിയിരിക്കുന്നത്.
ശൈത്യകാല ടൂറിസം ലക്ഷ്യമാക്കി നിരവധി കപ്പലുകളാണ് രാജ്യത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികളുമായി എത്തുന്ന ഈ ക്രൂസ് കപ്പലുകൾ പ്രധാനമായും സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ്, സലാല തുറമുഖങ്ങൾ എന്നിവിടങ്ങളിലാണ് നങ്കൂരമിടേണ്ടത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇവയിൽ ഏത്രയെണ്ണം വരുമെന്ന് കണ്ടറിയേണ്ടി വരും. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. ഇതിലൂടെ 6,60,295 വിനോദസഞ്ചാരികളെ ലഭിച്ചു.
2020ൽ 2,63,587 വിനോദസഞ്ചാരികളെ വഹിച്ചുള്ള 66 കപ്പലുകളും ലഭിച്ചു. 2020ൽ 1,25,110 ടൂറിസ്റ്റുകളുമായി 31 ആഡംബര കപ്പലുകളാണ് ഖസബ് തുറമുഖത്തെത്തിയത്. സലാലയിൽ 69,060 സഞ്ചാരികളുമായി 2019ൽ 45 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാലയുടെ തീരം തൊട്ടത്. 1982 സഞ്ചാരികളെ ഇതിലൂടെ ലഭിക്കുകയും ചെയ്തു.
കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018-2019 സീസണിൽ 2,83,000 വിനോദസഞ്ചാരികളാണ് ഒമാനിലെത്തിയത്. മുൻ വർഷത്തെക്കാൾ 45 ശതമാനം കൂടുതലാണിത്. 2017-2018 കാലത്ത് 1,93,000 യാത്രക്കാരാണ് എത്തിയിരുന്നത്.
അടുത്ത കലത്തായി വിനോദസഞ്ചാര മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്കു മുമ്പുതന്നെ ഒമാൻ ആരംഭിച്ചിരുന്നു. രാജ്യത്തിെൻറ ഭൂപ്രകൃതിയും ജനങ്ങളുടെ ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.

