ഒമാൻ കടലിൽ മുങ്ങിയ കപ്പലിലെ ജീവനക്കാർ നാട്ടിലേക്ക് മടങ്ങി
text_fieldsകപ്പലിലെ ജീവനക്കാരിലൊരാൾ (വലത്) എംബസി കോൺസുലാർ ഏജൻറ് ഫക്രുദ്ദീനൊപ്പം
സൂർ: തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ അഷ്കരയിൽ കടലിൽ മുങ്ങിയ ഇന്ത്യൻ കപ്പലിലെ ജീവനക്കാർ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ അഞ്ചിനായിരുന്നു അപകടം നടന്നത്. ദുബൈയിൽ നിന്ന് ജിബൂട്ടിയിലേക്ക് ചരക്ക് കയറ്റിപ്പോവുകയായിരുന്ന ഗുജറാത്തി കമ്പനിയുടെ കപ്പലാണ് തീപിടിച്ച് മുങ്ങിയത്. ഒമാനി മത്സ്യത്തൊഴിലാളികളാണ് കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയത്. എട്ട് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
രക്ഷപ്പെടുത്തി ഇവരെ അൽ അഷ്കറയിലെ പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. തുടർന്ന് എംബസി അധികൃതരെ വിവരമറിയിച്ചു. എംബസിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് ഇന്ത്യൻ എംബസി ഹോണററി കോൺസുലാർ ഏജൻറ് ഫക്രുദ്ദീൻ ജീവനക്കാർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയും ദുബൈയിലെ കമ്പനി അധികൃതരെ ബന്ധപ്പെട്ട് മടക്കയാത്രക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. കമ്പനി അഹ്മദാബാദിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയ ശേഷം സൂറിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റ് രേഖകളും ശരിപ്പെടുത്തി. ഒടുവിൽ വ്യാഴാഴ്ച രാത്രിയിലെ വിമാനത്തിലാണ് ഇവർ അഹ്മദാബാദിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

