Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​ ഫീ​ൽ​ഡ്​...

കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി അ​ടു​ത്ത​യാ​ഴ്​​ച തു​റ​ക്കും

text_fields
bookmark_border
കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി അ​ടു​ത്ത​യാ​ഴ്​​ച തു​റ​ക്കും
cancel
camera_alt

കോവിഡ്​ ഫീൽഡ്​ ആശുപത്രി ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയർമാനുമായ സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയും സുപ്രീം കമ്മിറ്റി അംഗങ്ങളും സന്ദർശിക്കുന്നു

മ​സ്​​ക​ത്ത്​: ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ അ​ല്ലാ​ത്ത കോ​വി​ഡ്​ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യു​ടെ ആ​ദ്യ​ഘ​ട്ടം വൈ​കാ​തെ തു​റ​ക്കും. സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​ത്തി​ലോ ആ​ശു​പ​ത്രി തു​റ​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

പ​ഴ​യ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​​ ആ​ശു​പ​ത്രി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൊ​ത്തം മു​ന്നൂ​റി​ല​ധി​കം പേ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 100​ കി​ട​ക്ക​ക​ളാ​കും ഉ​ണ്ടാ​വു​ക. ആ​ശു​പ​ത്രി​യു​ടെ അ​വ​സാ​ന​വ​ട്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ജോ​ലി​ക​ൾ മെ​ഡി​ക്ക​ൽ സം​ഘം ന​ട​ത്തി​വ​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സു​പ്രീം​ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യും സു​പ്രീം​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തി​ങ്ക​ളാ​ഴ്​​ച ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച്​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ൽ മൊ​ത്തം 312 പേ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ മു​ന്നൂ​റി​ല​ധി​കം പേ​രെ​ക്കൂ​ടി ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന ശേ​ഷം അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട്​ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഹെ​ൽ​ത്ത്​ സെൻറ​റു​ക​ളി​ൽ​നി​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും റ​ഫ​ർ ചെ​യ്യു​ന്ന ഇ​ട​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളും രോ​ഗാ​വ​സ്​​ഥ​യു​മു​ള്ള​വ​രെ​യാ​കും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​കു​ന്ന​വ​രെ റ​ഫ​റ​ൻ​സ്​ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​കു​മെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ഉ​യ​രു​ന്ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ അ​നി​വാ​ര്യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി ക​ഴി​ഞ്ഞ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗി​ക​​ൾ​ക്കാ​ണ്​ ഇ​വി​ടെ ചി​കി​ത്സ ന​ൽ​കു​ക. ഇ​തോ​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​ത​ട​ക്കം റ​ഫ​റ​ൻ​സ്​ ആ​ശു​പ​ത്രി​ക​ളി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​നും മ​റ്റ്​ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ രോ​ഗി​ക​ളെ​യും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കും. രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രി​ട​വേ​ള​ക്കു​​ശേ​ഷം വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. ഇ​ത്​ മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ​പോ​ലെ കോ​വി​ഡി​െൻറ ര​ണ്ടാം വ​ര​വാ​ണോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്.

20 ശ​ത​മാ​നം വാ​ക്​​സി​ൻ വ​ർ​ഷാ​വ​സാ​നം ല​ഭ്യ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ആ​വ​ശ്യ​മാ​യ കോ​വി​ഡ്​ വാ​ക്​​സി​െൻറ 20 ശ​ത​മാ​നം ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

വാ​ക്​​സി​ൻ നി​ർ​മാ​ണ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധം പു​ല​ർ​ത്തി​വ​രു​ക​യാ​ണ്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വാ​ക്​​സി​ൻ ഫെ​ഡ​റേ​ഷ​നി​ൽ ഒ​മാ​ൻ ചേ​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​വ​​ഴി 10​ ശ​ത​മാ​നം വാ​ക്​​സി​ൻ ല​ഭി​ക്കും. മ​റ്റു​ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ 10 ശ​ത​മാ​നം വാ​ക്​​സി​നും ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യ വാ​ക്​​സി​ൻ ഇ​വ​രി​ൽ നി​ന്ന്​ ല​ഭ്യ​മാ​കു​ന്ന​പ​ക്ഷം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പൊ​ലീ​സ്, മി​ലി​ട്ട​റി തു​ട​ങ്ങി മു​ൻ​നി​ര കോ​വി​ഡ്​ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രി​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ക​യെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid field hospital
Next Story