Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ജീവിതച്ചെലവ്​...

ഒമാനിൽ ജീവിതച്ചെലവ്​ വർധിച്ചു

text_fields
bookmark_border
ഒമാനിൽ ജീവിതച്ചെലവ്​ വർധിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ ജൂണിൽ ജീവിതച്ചെലവ്​ വർധിച്ചു. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച്​ പണപ്പെരുപ്പത്തിൽ 1.25 ശതമാനത്തി‍െൻറ വർധനയാണ്​ ഉണ്ടായതെന്ന്​ ദേശീയ സ്​ഥിതിവിവരകേന്ദ്രത്തി‍െൻറ കണക്കുകൾ പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഗതാഗത ചെലവിലാണ്​ ജൂണിൽ ഏറ്റവുമധികം വർധനയുണ്ടായത്​. 5.72 ശതമാനത്തി‍െൻറ വർധനയാണ്​ ഈയിനത്തിലുണ്ടായത്​. സാധനങ്ങളുടെയും സേവനങ്ങളുടെയും വിഭാഗത്തിലുണ്ടായത്​ 3.30 ശതമാനത്തി‍െൻറ വർധനയാണ്​.

പുകയില ഉൽപന്നങ്ങളുടെ വില 2.96 ശതമാനവും സാംസ്​കാരിക-വിനോദ വിഭാഗത്തിൽ 1.61 ശതമാനത്തി‍െൻറയും തുണിത്തരങ്ങളുടെയും ചെരിപ്പുകളുടെ വിഭാഗത്തിൽ 0.31 ശതമാനത്തി‍െൻറയും വിദ്യാഭ്യാസ-ആരോഗ്യ വിഭാഗത്തിൽ 0.08 ശതമാനത്തി‍െൻറയും വൈദ്യുതി, ഗ്യാസ്​ തുടങ്ങിയവയുടെ വിഭാഗത്തിൽ 0.07 ശതമാനത്തി‍െൻറയും വർധനയുണ്ടായി. അതേസമയം, ഭക്ഷണപാനീയങ്ങളുടെ വിലയിൽ 0.58 ശതമാനത്തി‍െൻറ കുറവുണ്ടായതായും ദേശീയ സ്​ഥിതിവിവര കേന്ദ്രത്തി‍െൻറ കണക്കുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cost of living has risen in Oman
Next Story