ഗാലയിൽ കെട്ടിടത്തിന് തീപിടിച്ചു; 80 പേരെ ഒഴിപ്പിച്ചു
text_fieldsഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടത്തിന് തീപിടിച്ചത് അണക്കാനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എത്തിയപ്പോൾ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഗാലയിൽ കെട്ടിടത്തിന് തീപിടിച്ചു. 80പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. രക്ഷപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

