Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാൽ പാത്തുണ്ണിക്കുട്ടി (68) ആണ് ഒമാൻ ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് മുഹമ്മദ്. മക്കൾ: അബ്ബാസ് (മുസന്ന), സഫിയ, നാസർ, അമീർ, സക്കീർ. മരുമക്കൾ: സൽമ, സജീന, ഷാനിബ, അമീറ, അബു.
റോയൽ ഒമാൻ പൊലീസും ഇന്ത്യൻ എംബസിയും ആയി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, തർമത് കെ.എം.സി.സി പ്രസിഡന്റ് ലുഖ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മുസന്ന, തർമത് കെ.എം.സി.സി പ്രവർത്തകർ പൂർത്തിയാക്കി. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.
Next Story

