മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം ഒമാനില്‍ അപകടത്തില്‍ മരിച്ച മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ ഈസ്റ്റ് വെള്ളൂര്‍ സ്വദേശി ജലീല്‍ സഖാഫി (49)യുടെ മയ്യിത്ത് നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 8.50ന് മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയത്.
മസ്കത്തിനു സമീപം ബിദ്ബിദിലുണ്ടായ അപകടത്തിലാണ് ജലീല്‍ സഖാഫി മരണപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് ഐ.സി.എഫ് വെല്‍ഫയര്‍ സമിതി നേതൃത്വം നല്കി.

