ഇബ്രിയിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഫിലിപ്പ് ജോയി
മസ്കത്ത്: ഒമാനിലെ ഇബ്രിയിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇബ്രി അറാക്കിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏറുമാത്തൂർ കുറുമ്പും തറ ഹൗസിൽ ഫിലിപ്പ് ജോയിയുടെ മൃദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിൽ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച തൊഴിൽ സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് ഇബ്രി ഹോസ്പിറ്റലിലും അവിടെ നിന്ന് നിസ്വ ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.
സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഏറുമാത്തൂർ സെന്റ് തോമസ് സി.എസ്.ഐ ചർച്ചിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അവിവാഹിതനാണ്. പിതാവ്: ജോയ്, മാതാവ്: റബേക്ക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇബ്രിയിലെ സാമൂഹിക പ്രവർത്തകരായ കുമാർ, സുബാഷ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.

