സുൽത്താൻ ഖാബൂസ് ആശുപത്രി ഡയറക്ടർ ബോർഡ് യോഗം ചേർന്നു
text_fieldsസലാല സുൽത്താൻ ഖാബൂസ് ആശുപത്രി ഡയറക്ടർ ബോർഡ് യോഗം
സലാല: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി ഡയറക്ടർ ബോർഡ് യോഗം ചേർന്നു.രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഒപ്പം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്തായിരുന്നു യോഗമെന്ന് ദോഫാർ ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങൾ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ മഷീഖിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തു. െഎസൊലേഷൻ, തീവ്രപരിചരണ വിഭാഗങ്ങളിലെ നിലവിലെ സാഹചര്യങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

