Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർഗഭാവനയുടെ ചിറകിൽ ‘വേനൽ തുമ്പികൾ’ക്ക് തുടക്കം

text_fields
bookmark_border
സർഗഭാവനയുടെ ചിറകിൽ ‘വേനൽ തുമ്പികൾ’ക്ക് തുടക്കം
cancel

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ‘വേനൽ തുമ്പികൾ ക്യാമ്പ്’ വെള്ളയാഴ്ച രാവിലെ ആരംഭിച്ചു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേരളാവിങ് ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ജൂമി സിയാദ് നന്ദിയും പറഞ്ഞു. ലോകകേരള സഭാംഗം ബാലക്യഷ്ണൻ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് എസ്.എം.സി വൈസ് പ്രസിഡന്റ് നിശാന്ത് ചന്ദ്രൻ, കേരള വിഭാഗം ട്രഷറർ സുനിത്ത് തെക്കടവൻ, കേരള വിഭാഗം കോ കൺവീനർ ജഗദീഷ്എന്നിവർ സംസാരിച്ചു.

2020 ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ ടി.വി രഞ്ജിത്താണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളതെന്ന് ക്യാമ്പ് ഡയറക്ടർ അറിയിച്ചു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം കുട്ടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The beginning of 'venal thumpikal' on the wings of creativity
Next Story