ദി അറബ് ഹൗസ്’എക്സിബിഷൻ; പങ്കാളിയായി ഒമാനും
text_fieldsകൈറോയിൽ നടക്കുന്ന ‘ദി അറബ് ഹൗസ്’ എക്സിബിഷനിൽ ഒമാൻ പവിലിയൻ
മസ്കത്ത്: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന അറബ് എക്സിബിഷനിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സാമൂഹിക വികസനമന്ത്രാലയമാണ് പരിപാടിയിൽ സംബന്ധിച്ചത്.
വെള്ളിപ്പാത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ധൂപവർഗങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കുന്തിരിക്ക വ്യവസായം എന്നീ മേഖലകളിലുമായി ബന്ധപ്പെട്ട ഉൽപാദന ക്ഷമതയുള്ള കുടുംബങ്ങളാണ് ‘ദി അറബ് ഹൗസ്’ എന്ന പേരിലുള്ള എക്സിബിഷനിൽ പങ്കാളിയായത്. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപാദനക്ഷമതയുള്ള ഒട്ടേറെ കുടുംബങ്ങളെ എക്സിബിഷനിൽ പങ്കെടുപ്പിക്കാൻ ഈജിപ്തിന് കഴിഞ്ഞതായി ഒമാനി പ്രതിനിധി സംഘത്തിന്റെ തലവനും സാമൂഹിക വികസന മന്ത്രാലയത്തിലെ കുടുംബവികസന അസിസ്റ്റന്റ് ഡയറക്ടർ ജനറലുമായ ജമീല ബിൻത് സലേം ജദാദ് പറഞ്ഞു. പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉൽപന്നങ്ങളുടെ വിപണനം സംബന്ധിച്ച സിമ്പോസിയവും നടന്നു.
അറബ് രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രബന്ധ അവതരണവും നടന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന്റെ രീതികളെ പറ്റിയുള്ള ചർച്ചകളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

