അമേരിക്കൻ പ്രതിനിധി സംഘം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സന്ദർശിച്ചു
text_fieldsമസ്കത്ത്: അമേരിക്കൻ എജുക്കേഷനൽ ടെസ്റ്റിങ് സർവിസ് പ്രതിനിധി സംഘം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സന്ദർശിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ റോബർട്ട് തോർട്ടൺ, സീനിയർ വൈസ് പ്രസിഡന്റ് സ്കോട്ട് നെൽസൺ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് റോയ് ഫെരേര, വൈസ് പ്രസിഡന്റ് ഖുദ്രിയ എർസികാൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എജുക്കേഷനൽ മെഷർമെന്റ് ആൻഡ് ഇവാലുവേഷൻ സെന്ററിലെ വിദഗ്ധരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
സുൽത്താനേറ്റിലെ മൂല്യനിർണയ സംവിധാനം, വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രയോഗിക്കുന്ന വിവിധ പരിപാടികൾ, എജുക്കേഷനൽ മെഷർമെന്റ് ആൻഡ് ഇവാലുവേഷൻ സെന്ററിന്റെ ഘടന, മൂല്യനിർണയ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന സംവിധാനം തുടങ്ങി വിവിധ കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ശൈഖ് നാസർ ബിൻ റാഷിദ് അൽ ഖറൂസി സ്കൂളിലെ പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷ കേന്ദ്രം, ഷാത്തി അൽ ഖുറം സ്കൂളിലെ പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷ കേന്ദ്രം, സഫിയ ബിൻത് അൽ ഖത്താബ് സ്കൂളിലെ മസ്കത്ത് കറക്ഷൻ സെന്റർ തുടങ്ങിയവയും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

