സലാലയിൽ എൽ.പി.ജി പ്ലാന്റ് പ്രവർത്തനം തുടങ്ങി
text_fieldsസലാലയിൽ നടന്ന ഒ.ക്യു ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽ.പി.ജി) പ്ലാന്റിെൻറ ഉദ്ഘാടന ചടങ്ങ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിലെ ഒ.ക്യു ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽ.പി.ജി) പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് നിർവഹിച്ചു. രാജ്യത്തെ പ്രഥമ വാതക സംസ്കരണ പ്ലാന്റാണിത്. ഒമാനി ഇൻവെസ്റ്റ്മെന്റ് ഏജൻസിയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് പ്ലാന്റ്. 318 ദശലക്ഷം റിയാൽ ചെലവഴിച്ചാണ് നിർമാണം. മികച്ച സുരക്ഷയും ഉന്നത സാങ്കേതിക സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഒ.ക്യു ഗ്രൂപ്പിെൻറ പ്രധാനപ്പെട്ട ഊർജ പദ്ധതികളിലൊന്നാണിത്. ദിനംപ്രതി എട്ടു ദശലക്ഷം ക്യുബിക് മീറ്റര്‍ വാതക സംസ്കരണ ശേഷിയാണ് പ്ലാന്റിനുള്ളത്. രാജ്യത്തെ എണ്ണ-വാതക ശൃംഖല മെച്ചപ്പെടുത്തുന്നതിനും രാജ്യാന്തര വിപണിയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് ഒ.ക്യൂ ഗ്രൂപ് സി.ഇ.ഒ തലാൽ ബിൻ ഹമദ് അൽ ഔഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

