എയർ ഇന്ത്യ എക്സ് പ്രസ് തിരുവനന്തപുരം വിമാനം അടിയന്തരമായി മസ്കത്തിൽ തിരിച്ചിറക്കി
text_fieldsഎയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ ഇരിക്കുന്ന യാത്രക്കാർ
മസ്കത്ത്: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ് വിമാനം അടിയന്തരമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ശനിയാഴ്ച നാലരയോടെയായിരുന്നു സംഭവം. വിമാനം പറന്നുയർന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്.
കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സി.ആർ മഹേഷ് എം.എൽ.എയും വിമാനത്തിലുണ്ട്. ഫയർ ഫോഴ്സ്, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശനിയാഴ്ച പത്തരയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

