ഗുഡ്വിൽ അബായ ഷോറൂം റൂവിയയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsഗുഡ്വിൽ അബായ ഷോറൂം റൂവി ഹൈ സ്ട്രീറ്റിൽ അനസ് നഈമി കൊല്ലം ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: പർദ്ദകളുടെ വിപുല ശേഖരവുമായി 'ഗുഡ്വിൽ' ഫാഷൻ അബായയുടെ നവീകരിച്ച ഷോറൂം റൂവി ഹൈ സ്ട്രീറ്റിൽ അനസ് നഈമി കൊല്ലം ഉദ്ഘാടനം ചെയ്തു. കെ.എം ട്രേഡിങ്ങിന് സമീപമാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ള ഉപഭോക്താക്കളെ പരിഗണിച്ചാണ് ഷോറൂമിലെ അബായകളുടെ ശേഖരം. എങ്കിലും പ്രധാനമായും മലയാളികളുടെ അഭിരുചിക്ക് അനുസരിച്ചാണ് ഭൂരിഭാഗം അബായകളും തയാറാക്കിയിരിക്കുന്നതെന്ന് കടയുടമ ഷംസീർ വലിയകത്തു പറഞ്ഞു. ഒമാനിൽ മൂന്നാമത്തെയും ജി.സി.സിയിൽ അഞ്ചാമത്തേയും സ്ഥാപനമാണിത്.
ഒമാനിൽ റൂവി ഹൈ സ്ട്രീറ്റിന് പുറമെ അൽ ഖൂദ്, സലാല എന്നിവിടങ്ങളിലാണ് മറ്റു രണ്ടു ശാഖകൾ. ഒമാനിൽ പുതുതായി രണ്ടു ശാഖകൾകൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച്, വരുന്ന ഒരാഴ്ച 25 ശതമാനം വരെ വിലക്കിഴിവുണ്ട്.

