പതിനഞ്ചാമത് ഒമാൻ പ്രവാസി സാഹിത്യോത്സവ് നാളെ; ഒരുക്കം പൂർണം
text_fieldsടി.ഡി. രാമകൃഷ്ണൻ
മസ്കറ്റ്: കലാലയം സാംസ്കാരിക വേദിയുടെ പതിനഞ്ചാമത് എഡിഷൻ ഒമാൻ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച ബൗഷർ ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസിൽ നടക്കും. രാവിലെ എട്ടു മുതൽ വേദികൾ ഉണരും. രാത്രി നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് കേരള ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സാഹിത്യ പ്രഭാഷണം നടത്തും.
സലാല, നിസ്‌വ, സുഹാർ, ബുറൈമി, ബർക, സീബ്, ബൗഷർ, മസ്കത്ത്, ഇബ്ര, ജഅലാൻ, സൂർ എന്നിവിടങ്ങളിൽ നിന്നും നാനൂറോളം മത്സരാർഥികളും രണ്ടായിരത്തിലധികം ആസ്വാദകരും എത്തിച്ചേരും. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ നിന്നും വിജയികളായവരാണ് നാഷനൽതലത്തിൽ മത്സരിക്കുന്നത്. ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങൾ എട്ട് വേദികളിലായാണ് മത്സരം.
പ്രവാസി വിദ്യാർഥി-യുവജനങ്ങളിൽ നിന്ന് കലാസാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നൽകുക. സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക തുടങ്ങിയ വ്യത്യസ്ത ലക്ഷ്യങ്ങളിലൂടെയാണ് സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അബ്ദുൽ ലത്തീഫ് ബദ്ർ അൽ സമ, ഷബീർ കെ.എ ലുലു ഇൻറർനാഷനൽ, മമ്മൂട്ടി മക്ക, മുസ്തഫ കാമിൽ സഖാഫി, ഇഖ്ബാൽ ബർക, റാസിഖ് ഹാജി, അബ്ദുൽ ഹമീദ് ചാവക്കാട്, മുനീബ് ടി.കെ കൊയിലാണ്ടി, ജാഫർ സഅദി, സാഖിബ് ജിഫ്‌രി, നിയാസ് കെ. അബു, റഫീഖ് എർമാളം, വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, ശിഹാബുദ്ദീൻ പയ്യോളി തുങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

