തർമ്മത് കെ.എം.സി.സി ടോപേഴ്സ് മീറ്റും വനിതവിങ് രൂപീവത്കരണവും
text_fieldsകെ.എം.സി.സി തർമ്മത് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിത വിങ് രൂപവത്കരണ ചടങ്ങിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി തർമ്മത് ഏരിയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ടോപേഴ്സ് മീറ്റും, വനിതാ വിങ് രൂപവത്കരണവും നടന്നു. മുലദ്ദ സമാ ഫാമിൽ നടന്ന ടോപേഴ്സ് മീറ്റിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ 20 ഓളം വിദ്യാർഥികൾക്കുള്ള ഉപഹാരം കൈമാറി.
പ്രസിഡന്റ് ലുക്മാൻ കതിരൂർ അധ്യക്ഷത വഹിച്ചു. മുഫീദ തസ്നി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാൻ നജിബ് ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി ട്രഷറർ പി.ടി.കെ. ഷമീർ, നേതാക്കളായ ഹുസൈൻ വയനാട്, ഉസ്മാൻ, അഷ്റഫ് ഖദ്റ, നൗഷാദ് മുന്ന തുടങ്ങിയവർ പങ്കെടുത്തു. അനീസ് അഷ്റഫ്, സമീർ കുഞ്ഞിപ്പള്ളി എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകി. വനിതാ വിങ് കൺവീനറായി തസ്നീമ അജനാസും കോ കൺവീനറായി ആബിദാ നിസാമും ട്രഷററായി അസ്ഫാന ലുക്മാനും തെരഞ്ഞെടുക്കപ്പെട്ടു. ഇതര വിങ്ങുകളുടെ കൺവീനർമാറായി ഷർമിന ലതീഫ്, സജിന ഷാനവാസ്, സ്വാലിഹ ജംഷീര്, നുസറിൻ ഇർഷാദ്, സിബിന അൻസാരി, അഫ്നാൻ സ്വാലിഹ് എന്നിവരെയും തെരഞ്ഞെടുത്തു.
നുഅ്മാൻ, നിസാം അണിയാരം, ലത്തീഫ് കണ്ണൂർ, അജ്നാസ്, റിയാസ്, അസ്കർ അലി ഐനിക്കാട്, സൈദ് വാണിമേൽ, മുഹമ്മദ് ബഷീർ, പി.സി. ഇർഷാദ്, സുബൈർ പേരാമ്പ്ര, ഷാനവാസ് ഹംസ, നജ്മുദ്ദീൻ പുളിക്കൽ, , ഹിഷാം അബ്ദുൽ ഹമീദ്, ജംഷീർ മൊയ്നകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

