നന്ദി, അടുത്ത വർഷം വീണ്ടും കാണാം
text_fieldsഹീൽമി കേരള പ്രദർശന നഗരിയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: അടുത്ത വർഷം കൂടുതൽ പൊലിമയോടെ വീണ്ടും കാണാം എന്ന പ്രഖ്യാപനവുമായി ഗൾഫ് മാധ്യമം 'ഹീൽമി കേരള'യുടെ ഒന്നാം പതിപ്പിന് സമാപനമായി. ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടത്തിയ മൂന്നു ദിവസത്തെ പ്രദർശന പരിപാടിയിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിര കണക്കിന് ആളുകളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ഒമാനി സമൂഹം നേരിട്ടറിഞ്ഞ മൂന്നു ദിനങ്ങളായിരുന്നു കടന്നുപോയത്. കേരളത്തിൽനിന്നുള്ള 40ൽ അധികം ആരോഗ്യസ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുത്തത്. പ്രമേഹം, നടുവേദന, വന്ധ്യത, നേത്ര രോഗം, ഇ.എൻ.ടി, ആയുർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാക്കിയിരുന്നു. സ്റ്റാളുകളിലുടെ തങ്ങളുെട സേവനങ്ങളെയും നൂതന ചികിത്സ സൗകര്യങ്ങളെയും ഒമാനി സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താൻ പ്രദർശകർക്ക് സാധിക്കുകയും ചെയ്തു. സ്വദേശി പൗരന്മാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പ്രദർശനത്തിൽ പങ്കെടുത്തവർ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് 'ഗൾഫ് മാധ്യമം' ഹീൽമി കേരള പവലിയനിലൂടെ ലക്ഷ്യമിട്ടിരുന്നത്.
'ഹീൽമി കേരള'യിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിൽ സൗജന്യ ഹോളിഡേ പാക്കേജ് നേടാനുള്ള അവസരവും ഒരുക്കിയിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടു കുടുംബങ്ങൾക്കായിരുന്നു കേരളത്തിൽ രണ്ടു ദിവസത്തെ ഫാമിലി ഹോളിഡേ പാക്കേജ് സൗജന്യമായി ലഭിക്കുക. ഇവരുടെ പേരു വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ ഹെൽത്ത് എക്സിബിഷൻ ആേരാഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സിബിഷൻ ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മേളയിൽ ഇന്ത്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 150ൽ അധികം പ്രദർശകരാണ് പങ്കെടുത്തത്.
'ഗൾഫ് മാധ്യമം' നൽകിയത് വലിയൊരു അവസരം
ആദ്യമായാണ് ഒമാൻ ഹെൽത്ത് എക്സ്പോയിൽ പങ്കെടുക്കുന്നത്. അതിനു അവസരം നൽകിയ 'ഗൾഫ് മാധ്യമം' വലിയൊരു പ്ലാറ്റ്ഫോം ആണ് ഒരുക്കിത്തന്നത്. കേരളത്തിലെ കോസ്മിറ്റോ ചികിത്സ രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയവർ ആണ് 'ദേർ ഫോർ ഐ ആം' അത് വിദേശികൾക്ക് ഇടയിൽ പ്രത്യേകിച്ച് ചർമ പരിചരണത്തിന് ഏറെ ശ്രദ്ധ നൽകുന്ന അറബ് സമൂഹത്തിനുമുന്നിൽ ഞങ്ങളുടെ സംഭാവനകൾ അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. നിരവധി സ്വദേശികളാണ് കഴിഞ്ഞ മൂന്നു ദിവസം ഞങ്ങളുടെ സ്ഥാപനം സന്ദർശിച്ചത്. വന്നവർക്കെല്ലാം കൃത്യമായ മാർഗനിർദേശം നൽകാൻ സാധിച്ചു എന്നാണ് വിശ്വാസം. 'ഹീൽ മി കേരള' പോലുള്ള അന്തർദേശീയ വേദികളിൽ ഇനിയും ഇത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ നൂതന ചികിത്സ രീതികളുമായി വീണ്ടും എക്സ്പോയിൽ വരും.
വഴിയൊരുക്കിയത് ആരോഗ്യ ടൂറിസത്തിന്റെ കുതിപ്പിന്
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'ഹീൽ മി' കേരളയിലൂടെ ഞങ്ങളുടെ സ്റ്റാൾ സന്ദർശിച്ചത് നൂറുകണക്കിന് സ്വദേശികളും വിദേശികളും ആണ്. ഓരോരുത്തരുടെയും ആവശ്യം എന്താണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. അതോടൊപ്പം തുടർ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നവർക്ക് ഏതു മേഖലയിലാണ് അവ അവർക്കു ചികിത്സ വേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാനും കഴിഞ്ഞു. ഇത്തരം പ്രദർശനങ്ങൾ സഘടിപ്പിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം അതാണ്. ഏറ്റവും മികച്ചത് ഏതാണ് എന്ന് നേരിട്ട് മനസ്സിലാക്കി ആവശ്യമുള്ള ആശുപത്രികളെ സമീപിക്കാൻ സാധിക്കും. ഇതുമൂലം കൂടുതൽ ആളുകൾ ചികിത്സക്കായി എത്തുകയും നാടിന്റെ ആരോഗ്യ-വിനോദസഞ്ചാര മേഖലയും അതുവഴി സാമ്പത്തിക മേഖലയും അഭിവൃദ്ധിപ്പെടും.

വിപുലമായ കമ്പോളത്തെ മനസ്സിലാക്കാൻ സാധിച്ചു
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന 'ഹീൽമി' കേരളയിലൂടെ നിരവധി സ്വദേശികളും വിദേശികളും ഞങ്ങളുടെ സ്റ്റാളിൽ വന്നിരുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഇവിടെ തന്നെ നൽകാൻ സാധിച്ചു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന ആളുകൾക്കുള്ള മാർഗനിർദേശം നൽകാനും ഹീൽ മി കേരളയിലൂടെ സാധിച്ചു. മാത്രമല്ല, വലിയൊരു സാധ്യതയാണ് ഹീൽ മി കേരള നമുക്ക് കാണിച്ചുതന്നത്. ഇന്ത്യയുടെയും കേരളത്തിന്റേയും ആരോഗ്യ ടൂറിസം മേഖലക്ക് വലിയൊരു സംഭാവനയാണ് ഹീൽ മി കേരള നൽകിയിരിക്കുന്നത്.
ആയുർവേദത്തിന്റെ പ്രാധാന്യം സ്വദേശികൾക്ക് ബോധ്യപ്പെട്ടു
ഹീൽ മി കേരള പോലുള്ള ഹെൽത്ത് എക്സിബിഷൻ അവതരിപ്പിച്ച 'ഗൾഫ് മാധ്യമ'ത്തെ അഭിനന്ദിക്കുന്നു. എടുത്തുപറയേണ്ട പ്രധാനകാര്യം ആയുർവേദത്തിന്റെ പ്രാധാന്യം സ്വദേശികൾക്ക് ബോധ്യപ്പെട്ടു എന്നതാണ്. ഒട്ടനവധി സ്വദേശികൾ ആണ് ആയുർവേദത്തെ കുറിച്ചറിഞ്ഞു ഞങ്ങളുടെ സ്റ്റാളിൽ എത്തിയത്. നേരത്തേ ആയുർവേദം എന്നാൽ സ്വദേശികൾക്കു പിന്തുടരാൻ പറ്റാത്ത ചികിത്സാരീതിയാണ് എന്നുള്ള തെറ്റായ ധാരണ ആയിരുന്നു. എന്നാൽ, ഇന്ന് ആയുർവേദം തേടിവരുന്ന ആളുകളാണ് സ്വദേശികൾ, അവർക്കായി ഏറ്റവും മികച്ച സേവനങ്ങൾ ഇവിടെ നിന്നും നൽകാനായി എന്നതിന് പുറമെ വരുംനാളുകളിൽ ആയുർവേദ ചികിത്സക്കായി ഇവിടെയും നാട്ടിലും ചികിത്സ തേടുന്ന സ്വദേശികളുടെ എണ്ണത്തിൽ കാര്യമായ വർധനവിന് കാരണമാകും എന്നുള്ളതാണ് ഹീൽ മി കേരളയുടെ ഏറ്റവും വലിയ നേട്ടം.
ഇടപാടുകാരുമായുള്ള ബന്ധം സുദൃഢമായി
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഹീൽ മി കേരളയിലൂടെ നേടാൻ കഴിഞ്ഞ ഏറ്റവും വലിയ നേട്ടം ഇടപാടുകാരുമായുള്ള ബന്ധം സുദൃഢമായി എന്നുള്ളതാണ്. ഒരുപാടാളുകളെ ബന്ധപ്പെടാൻ സാധിച്ചു. അത് ചികിത്സ ആവശ്യമായവർ മാത്രമല്ല. നിരവധി ആശുപത്രികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ നീണ്ടുപോകുന്നു. ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്റ്റാൾ സന്ദർശിച്ചു. അതുവഴി ഞങ്ങളുടെ വിശ്വാസ്യത അവർക്കു നേരിട്ട് ബോധ്യപ്പെട്ടു. ഇടപാടുകാരുമായുള്ള ബന്ധം സുദൃഢമാക്കുക എന്നതാണ് ഏറ്റവും പ്രാധാനം. ഇവിടെ വന്നതിലൂടെ അതിനു സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.
കൂടുതൽ ഇടപാടുകരെ ലഭിച്ചു
ചികിത്സ ആവശ്യമുള്ളവർക്കും ആശുപത്രിക്കും ഇടയിൽ പ്രവർത്തിക്കുന്ന ഏജന്റ് ആയാണ് സ്കൈ റൈസ് ഗ്ലോബൽ പ്രവർത്തിക്കുന്നത്. ആനിലയിൽ ഒരുപാട് ഇടപാടുകാരെ പുതുതായി ലഭിച്ചു എന്നതാണ് 'ഹീൽ മീ കേരള'കൊണ്ട് ഉണ്ടായ പ്രധാന നേട്ടം. ഞങ്ങളെ സമീപിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും വേണ്ട കൃത്യമായ ചികിസ ലഭിക്കുന്ന ഒന്നിലേറെ ആരോഗ്യ സ്ഥാപനങ്ങളെയും ഡോക്ടർമാരേയും നേരിട്ട് ബന്ധിപ്പിച്ചു കൊടുക്കാൻ സാധിച്ചു. അതുവഴി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുവാൻ അവർക്കു അവസരം ലഭിച്ചു. അതിനുപുറമെ ഇന്ത്യക്കു പുറമെ മറ്റു രാജ്യങ്ങളിലേക്കും ചികിത്സക്കായി പോകേണ്ടവർക്കു അതിനുള്ള അവസവു ലഭിച്ചു. ഹീൽ മി കേരള പോലുള്ള പ്രദർശനങ്ങൾ വഴി ആളുകൾക്ക് മികച്ച ചികിത്സയും സേവനവും ലഭിക്കുന്നു. കൂടുതൽ വിപുലമായി ഇനിയും നടത്താൻ കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.