വൃക്കരോഗത്തിന്‍െറ വ്യാപനം പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണത്തിന് ‘തണല്‍’
text_fieldsമസ്കത്ത്: ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം വൃക്കരോഗവും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണത്തിന് വടകര ‘തണല്‍’ പദ്ധതിയിടുന്നു. ആദ്യഘട്ടമായി ബഹ്റൈനിലാണ് വിപുലമായ പ്രദര്‍ശനവും രോഗനിര്‍ണയ പരിശോധനകളും സംഘടിപ്പിക്കുക. ബഹ്റൈന്‍ സര്‍ക്കാറിന്‍െറ സഹകരണത്തോടെ സ്വദേശികളെ കൂടി ഇതില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ഡോ. വി. ഇദ്രീസ് മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്റൈനിലെ പരിപാടി വിജയകരമാകുന്ന പക്ഷം മസ്കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ തുടര്‍ന്ന് ഇത് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വഴിയില്‍ വേറിട്ട അധ്യായം രചിച്ച ‘തണല്‍’ പത്താം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ വിപുലമായ കര്‍മപദ്ധതികളാണ് ആവിഷ്കരിക്കുന്നത്. വൃക്കരോഗികള്‍ക്ക് കൈത്താങ്ങേകാന്‍ ലക്ഷ്യമിട്ട് മൂന്നു സൗജന്യ ഡയാലിസിസ് സെന്‍ററുകള്‍ കൂടി വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. വയനാട്ടിലെ വെള്ളമുണ്ടയിലും തലശ്ശേരിയിലും കോഴിക്കോട് ചാലിയത്തുമായി പത്ത് മെഷീനുകള്‍ വീതമുള്ള സെന്‍ററുകളാണ് ആരംഭിക്കുക. വെള്ളമുണ്ടയിലെ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും സ്പോണ്‍സര്‍ ചെയ്തത് കറാമ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ അബ്ദുന്നാസറാണ്. നിലവില്‍ വടകരയിലും നാദാപുരത്തും കൊയിലാണ്ടി അരിക്കുളത്തുമുള്ള മൂന്നു സെന്‍ററുകളിലായി 450ല്‍പരം രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്‍റര്‍ എന്ന വിശേഷണത്തിലേക്ക് തണല്‍ വളര്‍ന്നതായി ഡോ. ഇദ്രീസ് പറഞ്ഞു.
വൃക്കരോഗികളില്ലാത്ത നാട് എന്ന ലക്ഷ്യവുമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്കരണ ക്യാമ്പുകളും എക്സിബിഷനുകളും ‘തണല്‍’ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതുവരെ ആറുലക്ഷം പേരെ പരിശോധിച്ചതില്‍ ആറായിരം വൃക്കരോഗികളെ
കണ്ടത്തെി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തുന്ന സ്കൂളില്‍ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കായി രാജ്യാന്തര നിലവാരത്തിലുള്ള കാമ്പസ് ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് തണല്‍ ഇപ്പോള്‍. തണല്‍ കരുണ സ്കൂള്‍ എന്ന് പേരിട്ട ഈ സംരംഭത്തിനായി കുറ്റ്യാടി പാലേരിയില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം ലഭിച്ചിട്ടുണ്ട്. ഇവിടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. അരക്ക് താഴെ തളര്‍ന്നവര്‍ക്ക് പ്രത്യാശയുടെ കരുതലുമായി കണ്ണൂരില്‍ പാരാപ്ളീജിയ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്. ഫിസിയോതെറപ്പിയടക്കം പരിശീലനങ്ങള്‍ നല്‍കി ഇരിക്കാനും നടക്കാനും പ്രാപ്തമാക്കുന്ന ഈ സംരംഭം കേരളത്തില്‍ ആദ്യത്തേതാണ്. മാനസിക രോഗികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രം, അല്‍ഷൈമേഴ്സ് സെന്‍റര്‍ തുടങ്ങി വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡോ.ഇദ്രീസ് പറഞ്ഞു. തണലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പിന്തുണതേടിയാണ് ചെയര്‍മാന്‍ മസ്കത്ത് സന്ദര്‍ശനത്തിനത്തെിയത്. ഇന്ന് രാത്രി എട്ടുമണിക്ക് റൂവി ബദര്‍ അല്‍ സമാ ഓഡിറ്റോറിയത്തില്‍ തണലിനെ പരിചയപ്പെടുത്തുന്നതിനായി പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ട്രസ്റ്റിമാരായ സി.എം. നജീബ്, അഷ്റഫ്, മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡി വി.ടി വിനോദ്, നാസര്‍ കറാമ, പി.ടി.കെ. ഷമീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
