മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിൽ നിര്യാതനായി. വടക്കുമ്പാട് സ്വദേശി പൂവത്ത് സാദിഖ് (60) ആണ് വെള്ളിയാഴ്ച മരിച്ചത്. മത്ര ഗോൾഡ് സൂക്കിൽ സൺഷൈൻ ജ്വല്ലറിയിൽ (ബഹ്‌റൈൻ ഗോൾഡ്) ജോലിക്കാരനായിരുന്നു.
അൽ ബുർജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ റിസ്വാനുമൊത്ത് റൂവിയിലായിരുന്നു താമസം. വൈകുന്നേരം മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സാദിഖ് വൈകാതെ മരണപ്പെട്ടു.