തലശ്ശേരി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsസലാല തലശ്ശേരി അസോസിയേഷൻ സംഗമത്തിൽ പ്രസിഡന്റ് കെ. ഷബീർ സംസാരിക്കുന്നു
സലാല: തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ സലാലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡന്റായി കെ. ഷബീറിനെയും ജനറൽ സെക്രട്ടറിയായി അബ്ദുൽ ഗഫൂറിനെയും തിരഞ്ഞെടുത്തു. സയ്യദ് അസീം, എ. സൈഫുദ്ദീൻ, പി.കെ. നസീർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. മുഹമ്മദ് റഫ്ഷിനാണ് ട്രഷറർ. അദ്നാൻ ബഷീറും സ്വാലിഹ് കെ.പിയും മുക്ഷിദ് കെ.ആറും ജോ. സെക്രട്ടറിമാരാണ്. അഡ്വൈസറി ബോർഡ്-ഹംസ പി.വി, ബഷീർ ടി.പി, മുനീർ ടി.പി. പതിനാറംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
സംഗമം കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ സെക്രട്ടറി കെ.പി. അർഷദ് പ്രഭാഷണം നടത്തി. ഹുസൈൻ കാച്ചിലോടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ തലശ്ശേരി നിവാസികൾക്ക് പതിറ്റാണ്ടുകളായി സഹായം ചെയ്യുന്ന അസോസിയേഷന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഷബീർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ സ്വാഗതവും കെ.പി. സ്വാലിഹ് നന്ദിയും പറഞ്ഞു. റഷീദ് കൽപറ്റ, ഡോ. നിഷ്താർ എന്നിവർ സംബന്ധിച്ചു.

