ടെസോൾ അറേബ്യ കോൺഫറൻസ്: അധ്യാപകർ പങ്കെടുത്തു
text_fieldsദുബൈയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്ത അധ്യാപകർ
മസ്കത്ത്: ടെസോൾ അറേബ്യ കോൺഫറൻസിൽ വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷനൽ സ്റ്റഡീസ് ആൻഡ് ഇന്റർനാഷനൽ കോർപറേഷൻ പങ്കെടുത്തു. മന്ത്രാലയവും ബ്രിട്ടീഷ് കൗൺസിലും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് അധ്യാപനത്തിൽ വൈദഗ്ധ്യമുള്ള എട്ട് അധ്യാപകരാണ് ദുബൈയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തത്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ടവരെ വിവിധ ശിൽപശാലകളിൽ പങ്കെടുപ്പിച്ച് ആധുനിക അധ്യാപന രീതികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും സമ്മേളനം നടത്തുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സമാന ചിന്താഗതിക്കാരുമായി സംവദിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളെക്കുറിച്ചും മികച്ച രീതികളെക്കുറിച്ചും പഠിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനും സമ്മേളനം സഹായകമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

