ഒമാനിൽ വെള്ളിയാഴ്ചവരെ താപനില ഉയരും
text_fieldsമസ്കത്ത്: രാജ്യത്ത് ചൂട് ശമനമില്ലാതെ തുടരുന്നു. വെള്ളിയാഴ്ചവരെ താപനില ഉയർന്ന് നിൽക്കാൻ സാധ്യതയുണ്ട്. മരുഭൂമി പ്രദേശങ്ങളിലും ഹജർ പർവതനിരകളിലും തീരപ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും ചൂടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ 38- 44 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ടേക്കും. അതേസമയം, മരുഭൂമിയിൽ 44 മുതൽ 47 ഡിഗ്രി സെൽഷ്യസുവരെ ഉയർന്നേക്കും. അറബിക്കടലിന്റെ തീരങ്ങളിൽ 28 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയായിരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് സുനൈനയിലാണ്. 46.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടത്തെ ചൂട്. ഇബ്രി 45.7, ബിദിയ്യ 45.4, ഖാബിൽ, ബുറൈമി 45.1, നിസ്വ 45, ബിദ്ബിദ് 44.9, വാദി അൽ മആവിൽ 44.8 ഡിഗ്രി സെൽഷ്യസുമാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

